Wednesday, October 6, 2010

1 comment:

  1. ഗീതു എന്ന ആണ്‍കുട്ടി


    ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയായ ഗീതുമോള്‍ മാത്യു വനിതാ കോളേജിലെ 'ആണ്‍കുട്ടിയാണ്'.

    ആണ്‍ സ്റ്റൈലില്‍ വെട്ടിയ തലമുടി അലസമായി പാറി, ജീന്‍സും ടീഷര്‍ട്ടും (ജീന്‍സും ജുബ്ബയും) അണിഞ്ഞ് 100 സി.സി. ബൈക്കില്‍ ഇടിമുഴക്കം പോലെ കാമ്പസിലെത്തുന്ന ഗീതു സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും കൗതുകക്കാഴ്ച തന്നെ. ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ വേഗംകൊണ്ട് എതിരാളികള്‍ക്കു തലവേദന സൃഷ്ടിക്കുന്ന ഗീതു ചെസ്സിലും തന്റെ സാന്നിധ്യം അറിയിക്കുന്നു.

    തെക്കനാര്യാട് തലവടി പുത്തന്‍പറമ്പില്‍ പി.വി. മാത്യുവിന്റെയും ജോളിയുടെയും രണ്ടാമത്തെ മകളായ ഗീതു ചെറുപ്പത്തില്‍ത്തന്നെ സൈക്കിളോടിക്കാന്‍ പഠിച്ചിരുന്നു. വാഹനത്തോടുള്ള താത്പര്യം കണ്ടറിഞ്ഞ പപ്പയുടെ സഹോദരന്‍ ജയിംസാണ് ബൈക്കോടിക്കാന്‍ പഠിപ്പിച്ചത്. റിട്ട. മിലിട്ടറി ജവാനായ അപ്പൂപ്പന്‍ വര്‍ഗീസ് ഗീതുവിന്റെ താത്പര്യം കണ്ടറിഞ്ഞ് രണ്ടുവര്‍ഷം മുമ്പ് ഒരു ഹോണ്ട ബൈക്കു വാങ്ങിനല്കുകയായിരുന്നു. സാധാരണ പെണ്‍കുട്ടികള്‍ ഓടിക്കുന്ന സ്‌കൂട്ടര്‍ വാങ്ങി നല്കാനായിരുന്നു വീട്ടുകാര്‍ക്ക് താത്പര്യമെങ്കിലും ഗീതുവും അപ്പൂപ്പനും ഗിയറുള്ള വണ്ടിയിലേക്കെത്തുകയായിരുന്നു. 18 വയസ്സു തികഞ്ഞപ്പോള്‍ത്തന്നെ ലൈസന്‍സെടുത്തു.

    ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ സൈക്കിളില്‍ ചീറിപ്പാഞ്ഞു നടക്കുന്ന ഗീതു നാട്ടുകാരുടെയും 'നോട്ടപ്പുള്ളി'യായിരുന്നു. സ്‌പോര്‍ട്ട്‌സിലെ വേഗത്തിന് തടസ്സമാകുമെന്നതിനാലായിരുന്നു മുടി വെട്ടിയൊതുക്കിയത്.
    നീതിക്കുവേണ്ടി നിലകൊള്ളുന്ന ചുറുചുറുക്കന്‍ പോലീസ് ഓഫീസറാകാന്‍ ആഗ്രഹിക്കുന്ന ഗീതു അതിനായി കഠിനമായ പരിശീലനത്തിലാണ്.

    ബധിരനും മൂകനുമായ അച്ഛന്‍ പി.വി. മാത്യുവാണ് ഗീതുവിനാവശ്യമായ ആണ്‍വേഷങ്ങള്‍ ഇണക്കിനല്‍കുന്നത്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി ആണ്‍കുട്ടികളെപ്പോലെ ഓടിനടക്കുന്ന ഗീതു അമ്മ ജോളിക്കും സഹായി തന്നെ

    ReplyDelete